NEWSROOM

ജസ്‌ന കേസ്: ലോഡ്ജിലെ മുന്‍ജീവനക്കാരി രമണിയുടെ മൊഴി രേഖപ്പെടുത്തി

സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും, വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ടെന്നും രമണി പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ ലോഡ്ജ് മുൻജീവനക്കാരി രമണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വെച്ച് രണ്ടര മണിക്കൂർ സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ലോഡ്ജ് ഉടമ ബിജു സേവിയറിൻ്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു.

സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും, വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ടെന്നും രമണി പ്രതികരിച്ചു. ലോഡ്ജ് ഉടമയോടുള്ള പ്രശ്നം മൂലമാണ് ഇപ്പോൾ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും രമണി പറഞ്ഞു.

READ MORE: ജസ്‌ന കേസ്: ലോഡ്ജ് ഉടമ ബിജു സേവിയറിൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തി

2018 മാര്‍ച്ച് 22 നാണ് ജസ്ന മരിയ ജയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ജസ്‌നയുടെ തിരോധാനം ആദ്യം ലോക്കല്‍ പൊലീസും വിവിധ ഏജന്‍സികളും അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. 2021 ഫെബ്രുവരിയിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

SCROLL FOR NEXT