NEWSROOM

ജവാൻ വിഷ്ണുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മേയർ ആര്യ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വിഷ്ണുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്കാരം നടത്തും.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മേയർ ആര്യ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പുലർച്ചെ ഒന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിഷ്ണുവിൻ്റെ മൃതദേഹം എത്തിച്ചത്. മേയർ ആര്യ രാജേന്ദ്രൻ, എ ഡി എം, ടി സിദ്ദിഖ് എം എൽ എ എന്നിവർ അന്തിമോപചാരം അർപ്പിച്ചു . തുടർന്ന് സി ആർ പി എഫ് ജവാൻമാരും അന്തിമോപചാരം അർപ്പിച്ചു. ശേഷം പാലോട് നന്ദിയോട് ഉള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോയി. രാവിലെ 9 മണിയോടു കൂടി നന്ദിയോട് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് മുന്നിലെ പ്രത്യേക പന്തലിൽ പൊതു ദർശനം. രാവിലെ 10 മുതൽ വിഷ്ണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് കരിമൺകോട് ശാന്തികുടീരത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

SCROLL FOR NEXT