ജയ് ഷാ 
NEWSROOM

ഐസിസിയുടെ തലപ്പത്ത് ജയ് ഷാ; ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ജയ് ഷാ.

Author : ന്യൂസ് ഡെസ്ക്



അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലി(ഐസിസി)ന്റെ പുതിയ ചെയര്‍മാനായി ജയ് ഷായെ തെരഞ്ഞെടുത്തു. ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ജയ് ഷാ.

ന്യൂസിലന്‍ഡുകാരനായ ഗ്രേഗ് ബാര്‍ക്ലെയ്ക്കിന് പകരക്കാരനായാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തിരിക്കുന്നത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജയ് ഷാ ഡിസംബര്‍ ഒന്നിനായിരിക്കും അധികാരമേല്‍ക്കുക. നിലവില്‍ ബിസിസിഐ സെക്രട്ടറിയാണ്.


2020ല്‍ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേഗ് 2022ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗ്രേഗിന്റെ കാലാവധി നവംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.

ജയ് ഷായ്ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT