NEWSROOM

ജയരാജൻ അനവസരത്തിൽ വിവാദമുണ്ടാക്കി; വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

യോഗത്തിൽ മനു തോമസിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായും സൂചനയുണ്ട്

Author : ന്യൂസ് ഡെസ്ക്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി.ജയരാജന് വിമർശനം. ജയരാജൻ അനവസരത്തിൽ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. എന്നാൽ യോഗത്തിൽ മനു തോമസിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായും സൂചനയുണ്ട്. കടുത്ത ആക്ഷേപങ്ങളുയർന്നിട്ടും സംസ്ഥാനസമിതി അംഗമായ പി.ജയരാജന് പാർട്ടി സെക്രട്ടറി പിന്തുണ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം മൗനം വിദ്വാനു ഭൂഷണം എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.ജയരാജൻറെ പ്രതികരണം. മാധ്യമങ്ങളാണ് വിഷയം ഗുരുതരമാക്കിയതെന്നും, മറ്റൊന്നും ഈ അവസരത്തിൽ പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.

കണ്ണൂരിലെ ചില സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മനു തോമസിന്റെ വിമർശനം. കൂടാതെ പി.ജയരാജനെതിരെയും മകനെതിരെയും മനു തോമസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ മനു തോമസിന്റെ ആരോപണങ്ങളിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

SCROLL FOR NEXT