NEWSROOM

ജിമിനസ് തിരിച്ചെത്തി; ആദ്യ ഇലവനിൽ സദോയി, പെപ്ര, കോറോ ആക്രമണം നയിക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണ നിരയിലേക്ക് പരുക്ക് മാറി ജീസസ് ജിമിനസ് തിരിച്ചെത്തുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിൻ്റെ പ്രത്യേകത

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ സൂപ്പർ ലീഗിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഹോം മത്സരത്തിൽ ഒഡിഷ എഫ്.സിയാണ് എതിരാളികൾ. മത്സരം രാത്രി ഏഴരയ്ക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിക്കും.

ബ്ലാസ്റ്റേഴ്സ് ആക്രമണ നിരയിലേക്ക് പരുക്ക് മാറി ജീസസ് ജിമിനസ് തിരിച്ചെത്തുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിൻ്റെ പ്രത്യേകത. താരത്തെ പകരക്കാരുടെ പട്ടികയിലാണ് കോച്ച് ടി.ജി. പുരുഷോത്തമൻ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആദ്യ ഇലവനിൽ സദോയി, പെപ്ര, കോറോ ആക്രമണം നയിക്കും. പതിവു പോലെ സച്ചിൻ സുരേഷ് ഗോൾവല കാക്കും. പ്രതിരോധ നിരയെ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കൊയെഫ് നയിക്കും. നവോച്ച സിങ്, ഹോർമിപാം, പ്രീതം കോട്ടാൽ, ഐബൻ ഡോഹ്‌ലിങ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി പ്രതിരോധ കോട്ട തീർക്കും. കരാറിൽ നിബന്ധനകളുള്ളതിനാൽ അടുത്തിടെ ഒഡിഷയിലേക്ക് ചേക്കേറിയ രാഹുൽ കെ.പി ഇന്ന് സന്ദർശകർക്കായി ബൂട്ട് കെട്ടില്ല.

SCROLL FOR NEXT