NEWSROOM

അട്ടപ്പാടിയിൽ ജാർഖണ്ഡ് സ്വദേശിയെ കഴുത്തറുത്ത് കൊന്നു; അസം സ്വദേശി ഒളിവിൽ

ഇയാളുടെ സുഹൃത്തായ അസ്ലമാണ് കൊലപാതകം നടത്തിയത്

Author : ന്യൂസ് ഡെസ്ക്


പലക്കാട് അട്ടപ്പാടിയിൽ ജാർഖണ്ഡ് സ്വദേശി വെട്ടേറ്റു മരിച്ചു. രവിയാണ് (35) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ നൂറിൻ ഇസ്ലാമാണ് കൊലപാതകം നടത്തിയത്. ഇയാൾ അസം സ്വദേശിയാണ്. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അട്ടപ്പാടിയിലെ കണ്ടിയൂരിലെ ഒരു തോട്ടത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവമുണ്ടായത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. തൊഴിൽ തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിൻ്റെ നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ നൂറിൻ ഇസ്ലാം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT