കൊല്ലപ്പെട്ട ജിഷ, പ്രതി അമീറുൽ ഇസ്ലാം 
NEWSROOM

"ഞാന്‍ നിരപരാധി"; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാം

നിരപരാധിയാണെന്നതിൻ്റെ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അമീറുൽ ഇസ്ലാം ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂർ ജിഷ കൊലക്കേസിൽ വധശിക്ഷ ശരിവച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പ്രതി അമീറുൽ ഇസ്ലാം. നിരപരാധിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്.

അമീറുൽ ഇസ്ലാമിന് എറണാകുളം സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളി ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും വധശിക്ഷയിൽ നിന്ന് ഇളവ് അനുവദിക്കേണ്ട സാഹചര്യവുമില്ലെന്നും ഹൈക്കോടതി വിലയിരുത്തി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇത് സ്ത്രീകൾ വീടുകളിലും സുരക്ഷിതരല്ല, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയാണ് സമൂഹത്തിലുണ്ടാക്കിയതെന്നും കോടതി നീരിക്ഷിച്ചു.

പൊതു സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണുണ്ടായത്. ഇത്തരമൊരാൾ സമൂഹത്തിന് ഭീഷണിയാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. എന്നാൽ നിരപരാധിയാണെന്നതിൻ്റെ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അമീറുൽ ഇസ്ലാം ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

SCROLL FOR NEXT