ജോ ബൈഡന്‍ 
NEWSROOM

"അപകടകരമായ കീഴ്‌വഴക്കം"; ട്രംപിന് ഇമ്മ്യൂണിറ്റി അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ബൈഡന്‍

തിങ്കളാഴ്ചയാണ് പ്രസിഡന്‍റായിരിക്കെ എടുത്ത നടപടികളില്‍ ട്രംപിന് ഇമ്മ്യൂണിറ്റിയുണ്ടെന്ന് വിധി വരുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി അനുവദിച്ച യു.എസ് സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് ജോ ബൈഡന്‍. ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നും നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ ഈ വിധി ചൂഷണം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.

'പ്രായോഗികമായ തലത്തില്‍ ഇന്നത്തെ വിധി പ്രകാരം ഒരു പ്രസിഡന്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരിധികളില്ലാതെയാവുന്നു. അടിസ്ഥാനപരമായി ഇതൊരു പുതിയ തത്ത്വമാണ്, അപകടകരമായൊരു കീഴ് വഴക്കം', വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

'ഒരിക്കല്‍ കൂടി ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുക്കണോ എന്ന് അമേരിക്കന്‍ ജനത തീരുമാനിക്കണം, പ്രത്യേകിച്ചും ഇഷ്ടം പ്രതി എന്തും ചെയ്യാന്‍ അയാളെ പ്രോത്സാപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍', ബൈഡന്‍ കൂട്ടിചേര്‍ത്തു.

പ്രസിഡന്റായിരിക്കെ ഒരു വ്യക്തിയെടുക്കുന്ന നിലപാടുകള്‍, തീരുമാനങ്ങള്‍, നടപടികള്‍ എന്നിവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ക്രിമിനല്‍ നടപടി ക്രമങ്ങളിലൂടെ കടന്നുപോകാതെ സംരക്ഷണം ലഭിക്കുന്ന വ്യവസ്ഥയാണ് ഇമ്മ്യൂണിറ്റി.

തിങ്കളാഴ്ചയാണ് പ്രസിഡന്റായിരിക്കെ എടുത്ത നടപടികളില്‍ ട്രംപിന് ഇമ്മ്യൂണിറ്റിയുണ്ടെന്നും എന്നാല്‍ മറ്റ് തീരുമാനങ്ങളില്‍ ഇമ്മ്യൂണിറ്റി ബാധകമല്ലെന്നും യുഎസ് സുപ്രീം കോടതി വിധി വന്നത്

SCROLL FOR NEXT