NEWSROOM

യുഎസ്-ഇറാഖി സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷൻ: ഇറാഖിൽ 15 ഐഎസ് ഭീകരരെ വധിച്ചു

ഇറാഖി സുരക്ഷാ സേനയുമായി സംയുക്തമായി നടത്തിയ റെയ്ഡിൽ ഐഎസ് നേതൃനിരയിലുള്ള ചിലരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സെൻട്രൽ കമാൻഡ് സേനയും ഇറാഖി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ 15 ഭീകരർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഇറാഖിലെ അൻബറിലാണ് സൈനിക ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിനിടെ ഏഴ് യുഎസ് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. യുഎസ് സൈനികരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ഇറാഖി സുരക്ഷാ സേനയുമായി സംയുക്തമായി നടത്തിയ റെയ്ഡിൽ ഐഎസ് നേതൃനിരയിലുള്ള ചിലരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

ഐഎസ് പ്രവർത്തകരുടെ പക്കൽ നിരവധി ആയുധങ്ങളും ഗ്രനേഡുകളും സ്ഫോടന വസ്തുക്കളും ഉണ്ടായിരുന്നുവെന്നും സംയുക്ത സേന അറിയിച്ചു. ഈ ഓപ്പറേഷനിലൂടെ ഇറാഖി പൗരന്മാർക്കും യുഎസ് പൗരന്മാർക്കും സഖ്യകക്ഷികൾക്കുമെതിരായ ഐഎസ് ആക്രമണങ്ങളെ ചെറുക്കാൻ സാധിക്കുമെന്നും യുഎസ് സൈനികർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇറാഖിലെ ജിഹാദി വിരുദ്ധ സഖ്യസേനയുടെ സാന്നിധ്യത്തെക്കുറിച്ച് ബാഗ്ദാദും വാഷിങ്ടണും സംയുക്തമായി ചർച്ച നടത്തിവരുന്നതിനിടെ ആണ് ഈ സ്പെഷ്യൽ ഓപറേഷൻ നടന്നത്. ഇസ്ലാമിക് സേറ്റ് ഗ്രൂപ്പിനെതിരായ അന്താരാഷ്ട്ര സഖ്യത്തിൻ്റെ ഭാഗമായി അമേരിക്കയ്ക്ക് ഇറാഖിൽ ഏകദേശം 2,500 സൈനികരും സിനിയയിൽ 900 സൈനികരുമാണുള്ളത്. സിറിയയിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പിൻ്റെ മുതിർന്ന നേതാവിനെ യുഎസ് സേന കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ചത്തെ റെയ്ഡ്.

SCROLL FOR NEXT