NEWSROOM

മൂന്ന് വയസുള്ള കുഞ്ഞിനെ സ്‌കൂട്ടറിന് പിന്നില്‍ നിര്‍ത്തി യാത്ര ചെയ്തു, അച്ഛനെതിരെ കേസ്; ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്‍ടിഒ

ചേര്‍ത്തല പതിനൊന്നാം മൈല്‍ മുട്ടത്തിപ്പറമ്പ് റോഡിലൂടെയാണ് അപകടരമായ രീതിയില്‍ യാത്ര ചെയ്തത്.

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത സംഭവത്തില്‍ അച്ഛനെതിരെ കേസ്. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ആണ് കേസെടുത്തിരിക്കുന്നത്.

ചേര്‍ത്തല പതിനൊന്നാം മൈല്‍ മുട്ടത്തിപ്പറമ്പ് റോഡിലൂടെയാണ് അപകടരമായ രീതിയില്‍ യാത്ര ചെയ്തത്. കുഞ്ഞ് പിതാവിന്റെ തോളില്‍ മാത്രമാണ് പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവം കണ്ട മറ്റു യാത്രക്കാരാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. പിന്നാലെ ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടാണ് ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ വാഹനത്തിന്റെ ഉടമ ആരാണെന്ന് അന്വേഷിക്കുകയായിരുന്നു.

വാഹന ഉടമ സ്ത്രീയാണെന്ന് കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവാണ് വാഹനമോടിച്ചതെന്ന് ആര്‍ടിഓയോട് വ്യക്തമാവുകയായിരുന്നു. നേരത്തെ മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ഇയാളുടെ ലൈസന്‍സ് രണ്ട് തവണ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലയളവിലാണ് വീണ്ടും വണ്ടിയോടിച്ചിരിക്കുന്നത്. ഇതോടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT