NEWSROOM

ജോസ് കെ മാണിയും പി പി സുനീറും ഹാരിസ് ബീരാനും എതിരില്ലാതെ രാജ്യസഭയിലേക്ക്

മത്സര രംഗത്ത് മറ്റ് സ്ഥാനാർത്ഥികളായി ആരും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപനം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം), പി പി സുനീര്‍ (സിപിഐ), ഹാരിസ് ബീരാന്‍ ( മുസ്ലീം ലീഗ്) എന്നിവരെ എതിരില്ലാതെ രാജ്യ സഭയിലേക്ക് തെരഞ്ഞടുത്തു. ജൂണ്‍ 25 നാണ് കേരളത്തില്‍ രാജ്യസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

മത്സര രംഗത്ത് മറ്റ് സ്ഥാനാര്‍ത്ഥികളായി ആരും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് സ്വദേശിയായ പത്മരാജന്‍ എന്നയാള്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അത് തള്ളിപ്പോയിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ഒന്‍പത് പ്രതിനിധികളാണ് ഉള്ളത്. 

പുതുതായി എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ചെയര്‍മാനാണ്. നേരത്തെ ലോക്‌സഭാംഗമായും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ നേതാവായ പിപി സുനീര്‍ പാര്‍ട്ടിയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് പിപി സുനീര്‍. 

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായി മുന്നില്‍ നിന്ന നേതാക്കളിലൊരാളായിരുന്നു ഹാരിസ് ബീരാന്‍. സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുകൂടിയാണ് അദ്ദേഹം.

SCROLL FOR NEXT