NEWSROOM

സർക്കാർ സഹായം ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി; പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ലോക്കൽ കമ്മിറ്റികളുടെ പ്രവർത്തനം അവതാളത്തിൽ

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി നടപ്പാക്കിയ പോഷ് ആക്ട് പ്രകാരം എല്ലാ ജില്ലകളിലും പ്രാദേശികമായി കമ്മിറ്റികൾ രൂപീകരിക്കണം

Author : ന്യൂസ് ഡെസ്ക്

പോഷ് ആക്ട് മുഖേനെ രൂപീകരിച്ച സർക്കാർ സഹായമില്ലാത്തതിനാൽ ലോക്കൽ കമ്മിറ്റികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കോഴിക്കോട് ജില്ല ചെയർപേഴ്സൺ കെ. അജിത. കളക്ടറേറ്റിൽ ലോക്കൽ കമ്മിറ്റിയുടെ ഒരു ബോർഡ് വെക്കാൻ ശ്രമിച്ചിട്ടും ഇതുവരെ പറ്റിയിട്ടില്ല. ഇങ്ങനെയൊരു കമ്മിറ്റി ഉണ്ടെന്ന് ജനങ്ങൾ അറിയുന്നതിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മീറ്റിംഗ് പോലും കൂടുന്നത് സ്വന്തം കയ്യിലെ പണം ഉപയോഗിച്ചാണെന്നും അജിത വെളിപ്പെടുത്തുന്നു.

ALSO READ:  

കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പാക്കിയ പദ്ധതിയുടെ ഇന്നത്തെ അവസ്ഥയാണ് സാമൂഹിക പ്രവർത്തകയും കോഴിക്കോട് ജില്ലാ ലോക്കൽ കംപ്ലെയിന്റ്സ് കമ്മിറ്റി ചെയർപേഴ്സണുമായ അജിത പറയുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി നടപ്പാക്കിയ പോഷ് ആക്ട് പ്രകാരം എല്ലാ ജില്ലകളിലും പ്രാദേശികമായി കമ്മിറ്റികൾ രൂപീകരിക്കണം. വനിത, ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ കൺവീനറായും ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ പഞ്ചായത്ത്‌ അംഗം, വനിതാ അഭിഭാഷക, പൊതു പ്രവർത്തക തുടങ്ങി ആറു പേരുമാണ് കമ്മിറ്റിയിൽ ഉള്ളത്.  

കളക്ടറുടെ കീഴിലാണ് പോഷ് കമ്മിറ്റി പ്രവർത്തിക്കുന്നതതെങ്കിലും ഒരു പിന്തുണയും സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് അജിതയുടെ വാക്കുകളിൽ നിന്ന് വ്യക്തമാസകുന്നത്. വനിതാ കമ്മിഷൻ കേസുകൾ എടുക്കുന്നതും പോഷ് കമ്മിറ്റിയിലേക്ക് പരാതി എത്തുന്നത് തടയുന്നു. നിർദേശം നൽകാൻ മാത്രം അധികാരമുള്ള സമിതിയിലേക്ക് പരാതി പറയാൻ ആരും എത്തുന്നില്ല എന്നതും പരിമിതിയാണ്.

SCROLL FOR NEXT