NEWSROOM

നിയമം നിയമത്തിൻ്റെ വഴിക്ക് പോകും; ആധികാരികമായി പറയാൻ ഞാൻ സിനിമ മന്ത്രി അല്ല: കെ.ബി. ഗണേഷ് കുമാർ

ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

മുകേഷിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് ആദ്യമേ പറഞ്ഞതാണല്ലോയെന്നും സിനിമയെപ്പറ്റി ആധികാരികമായി പറയാൻ ഞാൻ സിനിമ മന്ത്രി അല്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളെ കാണുന്ന വേളയിൽ പറഞ്ഞു. 

ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു. ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ അന്വേഷണ സംഘം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചത്. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മുകേഷിനെ ചോദ്യം ചെയ്തത്.

ALSO READ: സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ തള്ളിയതില്‍ സന്തോഷം; SIT അന്വേഷണത്തില്‍ അതൃപ്തിയുണ്ട്; ഡിജിപിക്ക് പരാതി നല്‍കിയെന്ന് പരാതിക്കാരി

SCROLL FOR NEXT