NEWSROOM

ഡൽഹി മദ്യനയക്കേസ്: ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സിബിഐയും ചേർന്ന് മാർച്ചിലാണ് കെ കവിതയെ അറസ്റ്റ് ചെയ്‌തത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സിബിഐയും ചേർന്ന് കഴിഞ്ഞ മാർച്ചിലാണ് കെ. കവിതയെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജൻസികളോട് കവിതയ്ക്കെതിരെയുള്ള തെളിവുകളെ കുറിച്ച് സുപ്രീം കോടതി ചോദ്യമുന്നയിച്ചു. സിബിഐയും ഇഡിയും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കവിതയുടെ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരായിരുന്നു വാദം കേട്ടത്.


കവിതയ്‌ക്കെതിരെ ഏജൻസികൾ അന്വേഷണം പൂർത്തിയാക്കിയതായി കവിതയുടെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വ്യക്തമാക്കി. രണ്ട് കേസുകളിലും കൂട്ടുപ്രതിയായ എഎപി നേതാവ് മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയും അദ്ദേഹം ഉദ്ധരിച്ചു. കവിത തൻ്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയോ ഫോർമാറ്റ് ചെയ്യുകയോ ചെയ്തതായി അന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആരോപിച്ചു. ഇത് തെളിവുകൾ നശിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ ആരോപണം വ്യാജമാണെന്ന് റോത്തഗി കോടതിയെ അറിയിച്ചു.

SCROLL FOR NEXT