NEWSROOM

പാർട്ടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ്; പാലക്കാട്‌ പ്രചരണത്തിനെത്തില്ല: കെ. മുരളീധരൻ

ചേലക്കരയിലും പാലക്കാടും അൻവറിന് സ്വാധീനമില്ലെന്നും കോൺഗ്രസിൻ്റെ ഒരു സ്ഥാനാർഥിയേയും പിൻവലുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങില്ലെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. 'ഫിസിക്കൽ പ്രസൻസ്' ഇല്ലെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഈ നിലപാട്. പാർട്ടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയര്‍മെന്‍റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണിച്ച കെ. സുരേന്ദ്രൻ്റെ പ്രസ്താവന തമാശയായി തോന്നുന്നു. താനൊരിക്കലും ബിജെപിയിലേക്കില്ല. പാർട്ടിക്കുള്ളിൽ പല പ്രശ്നങ്ങൾ ഉണ്ടാകും. അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

പി.വി. അൻവറിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിലും പാലക്കാടും അൻവറിന് സ്വാധീനമില്ലെന്നും കോൺഗ്രസിൻ്റെ ഒരു സ്ഥാനാർഥിയേയും പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ പ്രചരണത്തിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT