NEWSROOM

വയനാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ യുവ നേതാവ്; കെ. റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്


വയനാട് ജില്ലാ സെക്രട്ടറിയായി കെ. റഫീഖിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. മൂന്ന് ദിവസമായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒടുവിലായി
തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഗഗാറിന് ലഭിച്ചത് 11 വോട്ടുകളും റഫീഖിന് ലഭിച്ചത് 16 വോട്ടുകളുമാണ്. ഇതോടെയാണ് കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് തവണയും പി. ഗഗാറിന്‍ ആയിരുന്നു സെക്രട്ടറി.

ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ തകര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. പൊതു നന്മയ്ക്ക് തുടങ്ങിയ പ്രസ്ഥാനം പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയതായി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

27 പേരാണ് പുതിയ ജില്ലാ കമ്മിറ്റിയിലുള്ളത്. അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി.കെ രാമചന്ദ്രന്‍, സി. യൂസഫ്, എന്‍.പി. കുഞ്ഞുമോള്‍, പി.എം. നാസര്‍, പി.കെ. പുഷ്പന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. പികെ രാമചന്ദ്രന്‍ നേരത്തെ ഏരിയ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

സികെ സഹദേവന്‍, പി. കൃഷ്ണപ്രസാദ്, എം രജീഷ്, എം. രജീഷ്, ടിബി സുരേഷ്, കെ. ഷമീര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവായി.

SCROLL FOR NEXT