NEWSROOM

രാഹുലിന്റെ പേര് പറഞ്ഞത് ഷാഫി പറമ്പില്‍; അതില്‍ എന്താണ് തെറ്റെന്ന് കെ. സുധാകരന്‍

കത്ത് പുറത്തു പോയത് ഡിസിസി ഓഫീസില്‍ നിന്നാണോ പോയതെന്ന് പരിശോധിക്കുമെന്നും സുധാകരൻ

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ ആണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. അതില്‍ എന്താണ് തെറ്റെന്നും സുധാകരന്‍ ചോദിച്ചു.

രാഹുല്‍ സ്ഥാനാര്‍ഥിയായതില്‍ ദോഷം എന്താണ്? നല്ല ഓജസുള്ള ചെറുപ്പക്കാരന്‍, സമരരംഗത്ത് കത്തിജ്വലിക്കുന്ന ഒരുത്തന്‍, മൂന്നാം തലമുറയിലെ ആള്, ഇതെല്ലാം സ്ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്ലസ് പോയിന്റാണ്. രാഹുല്‍ നല്ല കുതിരപോലെ മുമ്പോട്ടു പോകുന്നില്ലേയെന്നും സുധാകരന്‍ ചോദിച്ചു.

Also Read: കത്ത് വിവാദം: കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി കൈമാറിയ കത്ത് ഔദ്യോഗികം; ഒപ്പിട്ടത് എട്ടുപേര്‍

വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യരുത്. സ്ഥാനാര്‍ഥിയായി പല പേരുകളും ചര്‍ച്ചയ്ക്ക് വന്നു. കെ. മുരളീധരന്റെ പേരിനേക്കാള്‍ രാഹുനാണ് പ്രാമുഖ്യം ഉണ്ടായത്. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.


കത്ത് അയക്കുന്നതില്‍ അസ്വാഭാവികത ഇല്ല. അത് പുറത്തു പോയതിലാണ് പ്രശ്‌നം. ഡിസിസി ഓഫീസില്‍ നിന്നാണോ പോയതെന്ന് പരിശോധിക്കും. സ്ഥാനാര്‍ഥി നിര്‍ണയം നടക്കുമ്പോള്‍ എഴുത്തിലൂടെ അഭിപ്രായം അറിയിക്കുന്നത് സ്വാഭാവികമാണ്. ആരുടെയൊക്കെ പേരാണ് ചര്‍ച്ചയില്‍ വന്നതെന്ന് പുറത്തുപറയേണ്ടകാര്യമല്ല.

SCROLL FOR NEXT