NEWSROOM

"നമുക്ക് ജയിക്കണം നമുക്ക് ഭരിക്കണം, പടക്കുതിരയെപ്പോലെ എപ്പോഴും കൂടെയുണ്ടാവും"; വൈകാരിക പ്രസംഗവുമായി കെ. സുധാകരൻ

നിർഭാഗ്യവശാൽ ആണ് നമ്മളുടെ സഹോദരി രമ്യ ഹരിദാസ് പരാജയപ്പെട്ടത്. നേട്ടം മാത്രമേ കൈവരിക്കാൻ ആയിട്ടുള്ളൂ, കോട്ടമല്ലെന്നും സുധാകരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കെപിസിസിയുടെ പുതിയ പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയമിക്കുന്ന ചടങ്ങിൽ ആവേശം ഉയർത്തുന്ന വൈകാരിക പ്രസംഗവുമായി മുൻ അധ്യക്ഷൻ കെ. സുധാകരൻ. കോണഗ്രസ് യൂണിറ്റ് കമ്മിറ്റി ( CUC) പൂർത്തീകരിക്കണമെന്ന് സുധാകരൻ സണ്ണി ജോസഫിനോട് പറഞ്ഞു. തൻ്റെ നേതൃത്വത്തിൽ പാർട്ടി കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു സുധാകരൻ വിവരിച്ചു.നമുക്ക് ഭരിക്കണം നമുക്ക് ജയിക്കണം. പടക്കുതിരയെ പോലെ എപ്പോഴും കൂടെയുണ്ടാവുമെന്നും സുധാകരൻ ഉറപ്പുനൽകി.


ജനങ്ങളുടെ മുൻപിൽ കൈകൂപ്പി വോട്ട് നേടാൻ നിങ്ങൾക്ക് സാധിച്ചു. അതിൻ്റ കൂടെ നിൽക്കാൻ എനിക്കും സാധിച്ചു. നമ്മൾ മുന്നോട്ടെ പോയിട്ടുള്ളൂ പുറകോട്ട് പോയിട്ടില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ്. നമ്മളുടെ സഹോദരി രമ്യ ഹരിദാസ് പരാജയപ്പെട്ടത് നിർഭാഗ്യവശാൽ ആണ് . നേട്ടം മാത്രമേ കൈവരിക്കാൻ ആയിട്ടുള്ളൂ. കോട്ടമല്ലെന്നും സുധാകരൻ പറഞ്ഞു.

കെഎസ്‌യു ക്യാമ്പസുകളിൽ തിരിച്ചുവരവ് നടത്തി. കെഎസ്‌യു മക്കൾ ജീവൻ കൊടുത്തും തിരിച്ചുപിടിച്ചു. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞു. അതിൽ അഭിമാനമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഗ്രൂപ്പ് കാലാപങ്ങൾ ഇപ്പോഴില്ലാതായത് ഐക്യത്തിൻ്റെ ഫലമാണ്. അതിൽ ഓരോരുത്തരേയും നമിക്കുന്നു. പ്രവർത്തകരാണ് പിന്തുണയെന്നും കെ. സുധാകരൻ പറഞ്ഞു.









SCROLL FOR NEXT