NEWSROOM

ശോഭാ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നു വരുത്തിതീർക്കുന്നത് മാധ്യമങ്ങൾ; കെ സുരേന്ദ്രൻ

പാലക്കാട് നഗരത്തിൽ ശോഭ സുരേന്ദ്രന് വേണ്ടി ഉയർന്ന ഫ്ളക്സ് ബോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപിക്കാർ വയ്ക്കില്ല, ഫ്ലക്സ് ആർക്ക് വേണമെങ്കിലും വയ്ക്കാമല്ലോ എന്ന മറുപടിയാണ് സുരേന്ദ്രൻ പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ശോഭാ സുരേന്ദ്രനുമായി പ്രശ്നമുണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാലക്കാട് നഗരത്തിൽ ശോഭയ്ക്ക് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട്. ബിജെപിക്കാർ ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ ന്യൂസ് മലയാളം ബിഗ് ബൈ ക്രോസ് ഫയറിൽ പറഞ്ഞു.

ശോഭ സുരേന്ദ്രൻ വേഴ്സസ് കെ സുരേന്ദ്രൻ ചർച്ചകൾ മാധ്യമസൃഷ്ടിയാണെന്ന വാദമാണ് കെ. സുരേന്ദ്രൻ ഉയർത്തുന്നത്. പാലക്കാട് നഗരത്തിൽ ശോഭ സുരേന്ദ്രന് വേണ്ടി ഉയർന്ന ഫ്ളക്സ് ബോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപിക്കാർ വയ്ക്കില്ല, ഫ്ലക്സ് ആർക്ക് വേണമെങ്കിലും വയ്ക്കാമല്ലോ എന്ന മറുപടിയാണ് സുരേന്ദ്രൻ പറഞ്ഞത്.

യുഡിഎഫ് എൽഡിഎഫ് ഒത്തുകളിയാണ് ഉപതെരഞ്ഞെടുപ്പുകളിലും നടക്കുന്നത്.പാലാക്കാട് സിപിഎം നടത്തുന്നത് നിഴൽ യുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.2026 ലേക്കുള്ള ചവിട്ട് പടിയാണ് ബിജെപിയെ സംബന്ധിച്ച് ഉപ തെരഞ്ഞെടുപ്പുകൾ.2026 ഇൽ സർക്കാർ ഉണ്ടാക്കുന്നതിൽ കവിഞ്ഞ് യാതൊന്നും ബിജെപിക്ക് മുന്നിൽ ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി കിട്ടണമെന്ന് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബിഗ് ബൈ ക്രോസ് ഫയറിൽ പറഞ്ഞു

SCROLL FOR NEXT