NEWSROOM

പാർട്ടിയിൽ മറ്റാരും ഇല്ലെങ്കിൽ മന്ത്രി റിയാസിനെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കണം: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ എല്ലാ വഴിവിട്ട കാര്യങ്ങളും എഡിജിപിക്കും പി.ശശിക്കും അറിയാവുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാർട്ടിയിൽ മറ്റാരും ഇല്ലെങ്കിൽ മന്ത്രി റിയാസിനെ മുഖ്യമന്ത്രി സ്ഥാനം ഏല്പിക്കണമെന്ന് കെ സുരേന്ദ്രൻ. ഗൂഢ ലക്ഷ്യം തനിക്കല്ലെന്നും
മുഖ്യമന്ത്രിക്കാണെന്നും അതുകൊണ്ടാണ്  എഡിജിപിക്ക് എതിരെ ഒരു നടപടിയും എടുക്കാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ വഴിവിട്ട കാര്യങ്ങളും എഡിജിപിക്കും പി.ശശിക്കും അറിയാവുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തി. പിആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാര വേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചെലവഴിച്ചെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു. 1,600 രൂപ ക്ഷേമ പെൻഷന് മുട്ടാപ്പോക്ക് പറയുന്ന മുഖ്യമന്ത്രി, സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ കോടികൾ ചെലവാക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നിന്നും നിരവധി നേതാക്കൾ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.




SCROLL FOR NEXT