ചേലക്കരയിലും പാലക്കാടും ബിജെപി വിജയിക്കുമെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും. എൽഡിഎഫിന് പകരം യുഡിഎഫ് യുഡിഎഫിന് പകരം എൽഡിഎഫ് എന്ന സമവാക്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കാൻ പോവുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ താരോദയം തുടരും. ബിജെപിയും എൻഡിഎയും മികച്ച മുന്നേറ്റം കാഴ്ചവെക്കും. കേരളത്തിൽ ശരിയായ മൂന്നാം ബദൽ ഉണ്ടാകും. സ്ഥാനാർഥികളെ സംബന്ധിച്ച് ബിജെപിക്കിടയിൽ തർക്കമില്ല. പാലക്കാട് എൽഡിഎഫ് വോട്ട് യുഡിഎഫിന് മറിയും. അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഷാഫിയെ വിജയിപ്പിക്കാൻ സിപിഎം ആണ് ശ്രമിച്ചത്. രണ്ടു പേരും വന്നാലും എൻഡിഎ പാലക്കാട് ജയിക്കുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ALSO READ: പ്രിയങ്ക ഗാന്ധി വർഗീയതക്കെതിരായ മതേതര സ്ഥാനാർഥി; യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: ഡീൻ കുര്യാക്കോസ്
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നവംബർ നാലിനാണ് നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി.