NEWSROOM

സർക്കാരിൻ്റേത് ഗുരുതരമായ ഭരണഘടനാ ലംഘനം; ഗവർണർ ആവശ്യപ്പെട്ടിട്ടും വിശദീകരണം നൽകുന്നില്ല: കെ. സുരേന്ദ്രൻ

എഡിജിപി അജിത് കുമാറിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയുള്ള ആരോപണം സ്വർണക്കടത്തിൻ്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം പരാമർശം വിശദീകരിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒളിച്ചേടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുരുതരമായ ഭരണഘടനാ ലംഘനമാണ് സർക്കാർ കാണിക്കുന്നത്. ഗവർണർ ആവശ്യപ്പെട്ടിട്ടും വിശദീകരണം നൽകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ: വഴങ്ങാതെ സർക്കാർ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണർക്ക് മുമ്പിൽ ഹാജരാകില്ല

എഡിജിപി അജിത് കുമാറിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയുള്ള ആരോപണം സ്വർണക്കടത്തിൻ്റെ ഭാഗമായാണ്. ഇത് അടിയന്തര പ്രമേയമായി ഉയർത്താൻ പ്രതിപക്ഷം തയാറാകുന്നില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രക്ഷാകവചമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.


മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നായിരുന്നു ഗവർണറുടെ നിർദേശം. ഫോൺ ചോർത്തൽ വിവാദത്തിലും വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു.

SCROLL FOR NEXT