കെ.ടി. ജലീല്‍ 
NEWSROOM

സ്വര്‍ണക്കടത്തിലെ കെ.ടി. ജലീലിന്‍റെ വിവാദ പരാമര്‍ശം; നിയമോപദേശം തേടി പൊലീസ്

പരാതിയിൽ അന്വേഷണം നടത്തുന്ന മലപ്പുറം ഡിവൈഎസ്പി പി.ടി.എസ്. സനോജാണ് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയത്

Author : ന്യൂസ് ഡെസ്ക്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി. ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിൽ നിയമോപദേശം തേടി പൊലീസ്. പരാതിയിൽ അന്വേഷണം നടത്തുന്ന മലപ്പുറം ഡിവൈഎസ്പി പി.ടി.എസ്. സനോജാണ് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് നടപടി. സ്വർണം കടത്തുന്നതിൽ 99 ശതമാനവും മുസ്ലീങ്ങളാണ് എന്നായിരുന്നു കെ.ടി. ജലീലിന്റെ പരാമർശം.

കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. സ്വർണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാൻ തയാറാകാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസിലാകും. ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയാറാകണമെന്നും കെ.ടി. ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

SCROLL FOR NEXT