ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിധിന്‍ മാത്യൂസ്-ശര്‍മിള എന്നിവര്‍ താമസിച്ചിരുന്ന വീട്ടിലെ മാലിന്യക്കുഴിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം, എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മകൻ രാധാകൃഷ്ണനാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. സുഭദ്ര സ്ഥിരമായി കാൽ വേദനയ്ക്ക് ഉപയോഗിക്കുന്ന ബാൻഡ് കണ്ടാണ് മകൻ ബോഡി തിരിച്ചറിഞ്ഞത്.
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. അതേസമയം, ശർമിള സുഭദ്രയെ കൂട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സുഭദ്രയ്ക്ക് പലിശയ്ക്ക് പണം നൽകുന്ന രീതി ഉണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിധിന്‍ മാത്യൂസ്-ശര്‍മിള എന്നിവര്‍ താമസിച്ചിരുന്ന വീട്ടിലെ മാലിന്യക്കുഴയിൽ നിന്നാണ് ഇന്ന് പകൽ പൊലീസ് മൃതദേഹം കണ്ടെത്തിയത്. വയോധികയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.
Read More: കടവന്ത്ര സ്വദേശിയായ വയോധികയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി, കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം