NEWSROOM

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍

കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Author : ന്യൂസ് ഡെസ്ക്

കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച മുന്‍ എസ്എഫ്‌ഐ നേതാവ് രോഹിതിനെ അറസ്റ്റ് ചെയ്തു. 19ഓളം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

മുന്‍പ് പഠിച്ചിരുന്നവരടക്കമുള്ള 19ഓളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥി നേതാവായ രോഹിത് ഇത്തരത്തിലുള്ള അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. ഫോട്ടോഗ്രാഫര്‍ എന്ന പേരില്‍ ക്യാമ്പസില്‍ പതിവായി രോഹിത് എത്താറുണ്ടെന്നും, വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ എടുത്തിരുന്ന ചിത്രങ്ങളാണ് മോശം അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളില്‍ രോഹിത് പ്രചരിപ്പിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി രോഹിത്തിന്റെ രണ്ട് ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.




SCROLL FOR NEXT