NEWSROOM

പട്ടാപ്പകൽ കവർച്ച; സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ നിന്ന് പണം മോഷ്ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്ലമ്പലം ജംഗ്ഷനിലെ ആശ്വാസ് ഫാർമസിക്ക് മുന്നിൽ പാർക്ക് ചെയ്ത ടൂവീലറിൽ നിന്നാണ് നാലംഗ സംഘം പണം കവർന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കല്ലമ്പലത്ത് പട്ടാപ്പകൽ മോഷണം. കരിമ്പുവിള സ്വദേശി നാസിമുദ്ദീൻ്റെ 1.70 ലക്ഷം രൂപയാണ് നാലംഗ സംഘം മോഷ്ടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്ലമ്പലം ജംഗ്ഷനിലെ ആശ്വാസ് ഫാർമസിക്ക് മുന്നിൽ പാർക്ക് ചെയ്ത ടൂവീലറിൽ നിന്നാണ് നാലംഗ സംഘം പണം കവർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന നിസാമുദ്ദീൻ, മറ്റൊരാൾക്ക് പുരയിടം വിറ്റ വകയിൽ ലഭിച്ച തുക മറ്റ് അംഗങ്ങൾക്ക് വീതിച്ചു നൽകുന്നതിനായാണ് കല്ലമ്പലത്ത് എത്തിയത്. ഒരാൾക്ക് പണം നൽകിയ ശേഷം ബാക്കി പണം സ്കൂട്ടറിൻ്റെ സീറ്റിനുള്ളിൽ വച്ചശേഷം ഫാർമസിയിലേക്ക് പോയിരുന്നു. വണ്ടിക്കുള്ളിൽ പണമുണ്ടെന്ന് മനസിലാക്കിയ മോഷ്ടാക്കൾ പണം കവരുകയായിരുന്നു.

SCROLL FOR NEXT