സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സംസ്ഥാന സെക്രട്ടറിയായിരിക്കെ നിലപാടുകളില്‍ വിള്ളലുകള്‍ വീഴ്ത്താത്ത നേതാവായി നിലകൊണ്ട കാനം, ഒരിക്കലും ഇടതുമുന്നണിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടില്ല. എന്നാല്‍ ഇടതുമുന്നണിയില്‍ തന്നെ തിരുത്തല്‍ ശക്തിയായി നിലനിന്നരുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ വാഴൂര്‍ താലൂക്കിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെയും ചെല്ലമ്മയുടെയും മകനായി 1950 നവംബര്‍ 10നായിരുന്നു ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
32-ാം വയസില്‍ 1982ല്‍ വാഴൂരില്‍ നിന്നാണ് കാനം ആദ്യമായി നിയസഭയിലേക്ക് എത്തുന്നത്. 1987ലും വാഴൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാനം രാജേന്ദ്രന്‍ സെക്രട്ടറിയായിരുന്ന കാലം സിപിഐയുടെ ഏറ്റവും സുവര്‍ണ കാലമായാണ് അടയാളപ്പെടുത്തപ്പെട്ടത്.
2006ല്‍ എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2023 ഡിസംബര്‍ എട്ടിന് പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം അന്തരിച്ചത്.