ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒന്നാമിന്നിങ്സിൽ ന്യൂസിലൻഡിൻ്റെ സൂപ്പർ താരം കെയ്‌ൻ വില്യംസണിനെ പുറത്താക്കിയ മാത്യു പോട്ടിൻ്റെ പന്ത് ശ്രദ്ധേയമാകുന്നു. മത്സരത്തിൻ്റെ ആദ്യ ദിനം 59ാം ഓവറിലെ അവസാന പന്തിലാണ് വില്യംസൺ പുറത്തായത്. 185/3 എന്ന നിലയിൽ ന്യൂസിലൻഡ് സ്കോർ ഉയർത്തുന്നതിനിടെയാണ് വില്യംസണിൻ്റെ പുറത്താകൽ.
ഓഫ് സ്റ്റംപിന് വെളിയിലൂടെ പോയ പന്തിന് ബാറ്റ് വെച്ച വില്യംസണ് പിഴച്ചു. അപ്രതീക്ഷിതമായി പന്ത് നിലത്ത് കുത്തിയുയർന്ന് അകത്തേക്ക് സ്റ്റംപുകളെ ലക്ഷ്യമാക്കി കുതിച്ചു. ഞൊടിയിടയിൽ കാലു കൊണ്ട് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് മിഡിൽ സ്റ്റംപിൽ പന്ത് തട്ടി. നിരാശനായി ആകാശത്തേക്ക് മുഖമുയർത്തിയാണ് വില്യംസൺ മടങ്ങിയത്. വീഡിയോ കാണാം...