NEWSROOM

പ്രകൃതി വിരുദ്ധ പീഡനം: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

സമീപത്തെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും സംഭവത്തിൽ പങ്കെുണ്ടെന്ന് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂർ തളിപ്പറമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും സംഭവത്തിൽ പങ്കെുണ്ടെന്ന് പൊലീസ് അറിയിച്ചു.

ALSO READ: 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി'; ബോഗയ്ന്‍വില്ലയിലെ ഗാനത്തിനെതിരെ സിറോ മലബാര്‍ സഭ അല്‍മായ ഫോറം

ഇന്നലെ വൈകുന്നേരം മുയ്യത്തുവെച്ചാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശനായ വിദ്യാർഥി ഇക്കാര്യം കൂട്ടുകാരോട് തുറന്നുപറയുകയായിരുന്നു. അപ്പോഴാണ് മറ്റ് പലരും ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും, പീഡനത്തിനിരയാക്കിയ സ്ഥലത്തെത്താൻ അയാളോട്  ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളൊരുക്കിയ കെണിയിൽ രമേശനും മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയും കുടുങ്ങുകയായിരുന്നു.


കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഇയാളെ കൈകാര്യം ചെയ്യുകയും പിന്നാലെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനു ശേഷമാണ് രമേശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

SCROLL FOR NEXT