NEWSROOM

ആവേശോജ്വലമായ മൂന്നാം ദിനം അവസാനിക്കുമ്പോള്‍; ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ കണ്ണൂര്‍

123 പോയിന്റുകളുമായി പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ആണ് പോയിന്റ് നിലയിൽ മുന്നിട്ട് നില്‍ക്കുന്ന സ്കൂൾ

Author : ന്യൂസ് ഡെസ്ക്


സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശോജ്വലമായ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജില്ലകള്‍. 713 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൃശൂരും കോഴിക്കോടും 708 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പാലക്കാട് 702 പോയിന്റുമായി മൂന്നാം സ്ഥാനത്തും മലപ്പുറം 681 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

കൊല്ലം ജില്ല 672 പോയിന്റ് നേടി ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ എറണാകുളമാണ് തൊട്ടു പിന്നില്‍. 671 പോയിന്റുകളാണ് ഏഴാം സ്ഥാനത്തുള്ള എറണാകുളം ജില്ല ഇതുവരെ നേടിയിരിക്കുന്നത്. ആലപ്പുഴ 670 പോയിന്റുകളാണ് ഇതുവരെ നേടിയിരിക്കുന്നത്.

തിരുവനന്തപുരം 666 പോയിന്റുകളും കാസര്‍ഗോഡ് 642 പോയിന്റുകളുമാണ് നേടിയിരിക്കുന്നത്. കോട്ടയം ജില്ല 639 പോയിന്റുകളും വയനാട് 637 പോയിന്റുകളും പത്തനംതിട്ട 596 പോയിന്റുകളും ഇടുക്കി 570 പോയിന്റുകളുമാണ് ഇതുവരെ നേടിയിരിക്കുന്നത്.

123 പോയിന്റുകളുമായി പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ആണ് പോയിന്റ് നിലയിൽ മുന്നിട്ട് നില്‍ക്കുന്ന സ്കൂൾ. തൊട്ടു പിന്നില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് പോയിന്റു നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 93 പോയിന്റാണ് സ്കൂൾ നേടിയിരിക്കുന്നത്.

അതേസമയം, ഇന്ന് സ്‌കൂള്‍ കലോത്സവ നഗരി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, തുടങ്ങിയ ഇനങ്ങളും ഇന്ന് വേദിയിലെത്തി.

SCROLL FOR NEXT