NEWSROOM

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: പ്രതി സിപിഎം പ്രവർത്തകനെന്ന് പൊലീസ്, അല്ലെന്ന് നേതൃത്വം

സിപിഎം ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി. പൊളിക്കണോയെന്ന് പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വിബിൻ രാജ് സിപിഎം അനുഭാവിയെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വിബിൻ രാജ് പാർട്ടി അംഗമല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെയാണ് പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സി.വി. കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടത്തിന് നേരെ അക്രമണം ഉണ്ടായത്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച കെട്ടിടമായിരുന്നു ഇത്.  ജനൽച്ചില്ലുകൾ തകർത്തിതിന് പിന്നാലെ വാതിലിനും തീയിട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് കോൺഗ്രസ്സ് വെണ്ടുട്ടായിയിൽ പ്രകടനം നടത്തിയിരുന്നു.



അതേസമയം ആക്രമണത്തെ തുടർന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ രം​ഗത്തെത്തിയിരുന്നു. സിപിഎം ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി. പൊളിക്കണോയെന്ന് പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.

SCROLL FOR NEXT