NEWSROOM

കണ്ണൂര്‍ സ്കൂൾ ബസ് അപകടം: പരുക്കേറ്റ ഒരു കുട്ടിയൊഴികെ എല്ലാവരും ആശുപത്രി വിട്ടു

കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : ന്യൂസ് ഡെസ്ക്


കണ്ണൂരിലെ വളക്കൈയില്‍ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരു കുട്ടിയൊഴികെ ബാക്കി എല്ലാവരും ആശുപത്രി വിട്ടു.  കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍ ഒരു വിദ്യാർഥിനി നേരത്തെ മരിച്ചിരുന്നു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. കുറുമാത്തൂര്‍ സ്‌കൂളിന്റെ ബസാണ് വളക്കൈ പാലത്തിന് സമീപം 3.45ഓടെ അപകടത്തില്‍പ്പെട്ടത്.

സ്‌കൂള്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് തളിപ്പറമ്പ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നു. എന്നാൽ ബ്രേക്ക് കിട്ടിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. 

അതേസമയം ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ഡിസംബര്‍ 29ന് ഫിറ്റ്നസ് കാലാവധി സാങ്കേതികമായി അവസാനിച്ചിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. അപകടമുണ്ടാക്കിയ റോഡിലെ വളവ് അശാസ്ത്രീയമാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചിരുന്നു.

SCROLL FOR NEXT