NEWSROOM

കണ്ണൂരിലേത് എംപോക്സ് അല്ല, ചിക്കൻ പോക്സ്; യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്

Author : ന്യൂസ് ഡെസ്ക്


അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് അല്ലെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ച 32കാരിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. യുവതിക്ക് എം പോക്സല്ല ചിക്കൻ പോക്സ് ആണെന്ന് അധികൃതർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.

മലപ്പുറം സ്വദേശിയായ യുവാവിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം ഏതെന്ന് ഉടൻ അറിയാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 2B ആണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ തന്നെ മതി. വ്യാപനശേഷി കൂടിയ 1B ആണെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും വീണ ജോർജ് പറഞ്ഞു. 

അതേസമയം, എംപോക്സ് ബാധിതനായ മലപ്പുറം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

SCROLL FOR NEXT