ജമാഅത്തെ ഇസ്ലാമിക്ക് എതിരെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വിദേശത്തെ തീവ്രവാദ നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച കേരളത്തിലെ ഒരു വിഭാഗത്തിൻ്റെ സമരരീതി ഇതിനകം വഖഫ് വിരുദ്ധസമരങ്ങളുടെ സദുദ്ദേശ്യത്തെ ചോദ്യം ചെയ്തതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. വഖഫിനെതിരെയുള്ള സമര പരിപാടികളെ വർഗീയമാക്കാനും ചിലർ തക്കംപാർത്തു നിൽക്കുന്നു. അതിന് അവസരം നൽകുന്ന സാഹചര്യങ്ങളിൽ നിന്ന് വിശ്വാസി സമൂഹം മാറിനിൽക്കണമെന്ന് കാന്തപുരം ആഹ്വാനെ ചെയ്തു.
അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ സമര രീതികൾ മുസ്ലിം സമുദായത്തിന് സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികൾ വലുതാണെന്ന് എസ്എസ്എഫ് മുഖവാരികയായ രിസാലയിൽ ലേഖനം പ്രസിദ്ധീകരിച്ചു. "ജമാഅത്ത് ഇസ്ലാമി സമരങ്ങളിലൂടെ ആശയങ്ങൾ ഒളിച്ചുകടത്തുന്നു, ആഗോളതലത്തിൽ ഇസ്‌ലാമിൻ്റെ സമാധാനമെന്ന പ്രതിച്ഛായക്ക് ആഴത്തിൽ മുറിവേൽപിച്ച കൂട്ടരാണ് മുസ്ലിം ബ്രദർഹുഡും അതിൻ്റെ നേതാക്കളും. അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം മുസ്ലിം ബ്രദർഹുഡ് ആണ്" എന്നാണ് രിസാല ലേഖനത്തിലെ പരാമർശം.