NEWSROOM

പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച് കാപ്പ കേസ് പ്രതി; മർദന ദൃശ്യങ്ങൾ വാട്ട്സാപ്പിൽ സ്റ്റാറ്റസാക്കി

ശ്രീരാജിൻ്റെ പെൺസുഹൃത്തിനോട് പരിചയകാരനായ യുവാവ് സംസാരിച്ചതിനായിരുന്നു മർദ്ദനം.പെൺസുഹൃത്തിന് താക്കീത് നൽകാനാണ് മർദന ദൃശ്യം വാട്സ് അപ്പ് സ്റ്റാറ്റസാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.

Author : ന്യൂസ് ഡെസ്ക്

പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച് കാപ്പാ കേസ് പ്രതി. പെൺസുഹൃത്തിന് താക്കീത് നൽകാൻ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ വാട്ട്സാപ്പിൽ സ്റ്റാറ്റസാക്കി. പെൺകുട്ടിയോട് ഇനിയും സംസാരിച്ചാൽ വീടിന് ബോംബെറിയുമെന്നും ശ്രീരാജ് ഭീഷണിപ്പെടുത്തിയതായി യുവാവ് ന്യൂസ് മലയാളത്തോട്.

കഴിഞ്ഞ ദിവസമാണ് കാപ്പ കേസ് പ്രതി ശ്രീരാജിനെ മുളവുകാട് പൊലീസ് സാഹസികമായി പിടി കൂടിയത്. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഫോൺ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

ശ്രീരാജിൻ്റെ പെൺസുഹൃത്തിനോട് പരിചയകാരനായ യുവാവ് സംസാരിച്ചതിനായിരുന്നു മർദ്ദനം.പെൺസുഹൃത്തിന് താക്കീത് നൽകാനാണ് മർദന ദൃശ്യം വാട്സ് അപ്പ് സ്റ്റാറ്റസാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.

Also Read; 'യാസിർ ഷിബിലയോട് കാണിച്ചിരുന്നത് ക്രൂരമായ ലൈംഗികത വൈകൃതം': ഈങ്ങാപ്പുഴ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രീരാജ് പിന്നാലെ ഓടിപിടികൂടി. യുവാവിനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദനവും ഭീഷണിയും തുടർന്നു. പെൺകുട്ടിയോട് ഇനിയും സംസാരിച്ചാൽ വീടിന് നേരെ ബോംബെറിയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

യുവാവിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തി. ശ്രീരാജിനെതിരെ ക്രൂരമർദനത്തിന് പൊലീസ് ഉടൻ കേസെടുക്കും.

SCROLL FOR NEXT