NEWSROOM

കർമ്മ ന്യൂസ് എംഡി വിൻസ് മാത്യു അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച്

നിരവധി കേസുകളിൽ പ്രതിയായ വിൻസ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കർമ്മ ന്യൂസ് ഓൺലൈൻ ചാനലിന്റെ എംഡി വിൻസ് മാത്യുവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഇയാളെ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഓസ്ട്രേലിയയിൽ നിന്നും തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായ വിൻസ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കളമശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് കർമ്മ ന്യൂസ് വാ‍ർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

SCROLL FOR NEXT