NEWSROOM

ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണം; കര്‍ണാടക സര്‍ക്കാരിന് നിർദേശവുമായി ഹൈക്കോടതി

ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയത് പ്രതികൂല കാലാവസ്ഥ കാരണമാണെന്നും, തെരച്ചില്‍ ദൗത്യം പുനരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിലെ തെരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിർദേശം. കര്‍ണാടക സര്‍ക്കാരിനാണ് കോടതി നിർദേശം നൽകിയത്. എന്നാൽ, ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയത് പ്രതികൂല കാലാവസ്ഥ കാരണമാണെന്നും, തെരച്ചില്‍ ദൗത്യം പുനരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.



അതേസമയം. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. അർജുൻ്റെ കുടുംബം നേരിടുന്ന ആശങ്കകൾ പങ്കുവെച്ച് കൊണ്ടായിരുന്നു പിണറായി വിജയൻ്റെ കത്ത്. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന് സിദ്ധരാമയ്യ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും, ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയാണ് മുഖ്യമന്ത്രി അർജുൻ്റെ വീട്ടിൽ നിന്നും മടങ്ങിയത്. ഇതിന് പിന്നാലെ വാക്ക് പാലിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രിക്ക് കേരളത്തിൽ നിന്നും കത്ത് പോയിട്ടുണ്ട്.

SCROLL FOR NEXT