NEWSROOM

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കെ. രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

ഈ മാസം 30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അന്തിമ കുറ്റപത്രം അതിവേഗം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണന് നോട്ടീസ് നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അന്തിമ കുറ്റപത്രം അതിവേഗം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണന് നോട്ടീസ് നൽകിയിരിക്കുന്നത്.

കെ. രാധാകൃഷ്ണൻ എംപിക്ക് നേരത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.

എന്നാൽ, ഇ.ഡിയടെ സമൻസ് നോട്ടീസ് കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ആണെന്ന് അറിയിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ എംപി നേരത്തെ പ്രതികരിച്ചിരുന്നു. ഏത് കേസാണെന്ന് അറിയില്ല. പാർമെൻ്റ് കഴിയും വരെ ഹാജരാക്കാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നു എന്നും കെ. രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.

2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ​ കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്. ആരോപണങ്ങൾ‍ ഉയർന്നതിനു പിന്നാലെ സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പിരിച്ചുവിട്ടു. സി​പിഐ​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്രതിയാ​ക്കിയായിരുന്നു ആദ്യ കേസ്. 300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​ നി​ഗ​മ​നം. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അന്വേഷണത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തി. 2022 ഓഗസ്റ്റ് 10നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാനാണ് ഇ.ഡിയുടെ തീരുമാനം. ബാങ്കിനും 55 പ്രതികള്‍ക്കും കലൂര്‍ പിഎംഎല്‍എ കോടതി നോട്ടീസ് അയച്ചു. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇ.ഡി നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി കോടതിയെ സമീപിച്ച് കണ്ടുകെട്ടിയ സ്വത്തുകൾ നിക്ഷേപകർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

SCROLL FOR NEXT