NEWSROOM

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; രണ്ടാം കുറ്റപത്രം സമർപ്പിക്കാന്‍ ഇഡി

രണ്ടാം കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാവാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

കരുവന്നൂർ കേസിൽ രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നീക്കങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. എസി മെയ്തീൻ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് എന്നിവരടക്കമുള്ളവർക്ക് ഇഡി ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. രണ്ടാം കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാവാനാണ് സാധ്യത. 55 പ്രതികളായിരുന്നു ആദ്യ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ 115 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. സ്വത്ത് കണ്ടുകെട്ടിയവരെയും ഇഡി പ്രതി ചേർത്തേക്കും.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ഇഡി പ്രതി ചേർത്തിരുന്നു. സിപിഎമ്മിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ പേരിലുള്ള പൊറത്തുശ്ശേരി പാർട്ടി കമ്മിറ്റി ഓഫിസിൻ്റെ സ്ഥലം കണ്ടുകെട്ടുകയും പാർട്ടിയുടെ 60 ലക്ഷം രൂപ ഉൾക്കൊള്ളുന്ന എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു . മൊത്തം 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി അറ്റാച്ച് ചെയ്തതിരിക്കുന്നത്.

UPDATING..

SCROLL FOR NEXT