NEWSROOM

കാസർഗോഡ് ചെങ്കൽ ഉടമകളുടെ നിരാഹാര സമരപന്തലിൽ ജീവനൊടുക്കാൻ ശ്രമം

സംഘടനാ വൈസ് പ്രസിഡൻ്റും നീലേശ്വരം മടിക്കൈ മലപ്പച്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (59) ആണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് ചെങ്കൽ ഉടമകളുടെ നിരാഹാര സമരപന്തലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമം. സംഘടനാ വൈസ് പ്രസിഡൻ്റ് നീലേശ്വരം മടിക്കൈ മലപ്പച്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (59) ആണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഗോപാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി കണ്ടെത്തിയത്. പോക്കറ്റിൽ നിന്ന് കുറിപ്പും കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് കത്തിൽ.

Also Read: പാലക്കാട് സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

ചെങ്കല്‍ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒരാഴ്ചയായി ചെങ്കല്‍ ഉടമകള്‍ കളക്‌ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുകയാണ്. ചെങ്കല്‍ ക്വാറികള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടുന്ന ലോറികള്‍ പിഴയടച്ച് വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രതിഷേധം ആരംഭിച്ചത്. ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചാണ് ഉപവാസ സമരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )

SCROLL FOR NEXT