NEWSROOM

കാസർഗോഡ് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ എംഡിഎംഎ

സംഭവത്തില്‍ ഉപ്പള കൊണ്ടയൂർ സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് ഉപ്പളയിൽ വൻ മയക്കുമരുന്ന് വേട്ട. വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ട് കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടി. ബേക്കല്‍ ഡിവൈഎസ്‍പി വി.വി. മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ ഉപ്പള കൊണ്ടയൂർ സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു .

Also Read: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഐസിയുവിന് മുന്നിൽ ഉഗ്രവിഷമുള്ള പാമ്പ്

കഴിഞ്ഞ ഓഗസ്റ്റില്‍ പൊലീസ് പിടികൂടിയ അബ്ദുള്‍ റഹീമില്‍ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഉച്ചയോടെ അസ്കറിന്‍റെ വീട്ടില്‍ നടന്ന ചോദ്യം ചെയ്യലിലാണ് വീട്ടില്‍ മയക്കുമരുന്ന് ശേഖരിച്ചിരുന്ന വിവരം പുറത്തുവന്നത്. തുടർന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കിലോയോളം തൂക്കം വരുന്ന എംഡിഎംഎ കണ്ടെത്തി. വിപണിയിൽ മൂന്നരക്കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.

SCROLL FOR NEXT