കുട്ടനാടിനെ സംരക്ഷിക്കാൻ എന്ന പേരിൽ കരിമണൽ ഖനനം നടത്തുന്നത് ഏകപക്ഷീയമായ തീരുമാനമെന്ന് കെ സി വേണുഗോപാൽ എംപി. കുട്ടനാടും, തീരദേശവും സംരക്ഷിക്കാൻ പുതിയ പദ്ധതിയാണ് ആവശ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പുതിയ തീരദേശ പാത കെ.റെയിൽ പോലെയുള്ള സങ്കൽപ്പമാണെന്നും അദ്ദേഹം വിമർശിച്ചു.
തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം പുനരാരംഭിച്ചത് ഏകപക്ഷീയമായ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പറഞ്ഞു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലെടുത്ത തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും കുട്ടനാട്ടിനെ സംരക്ഷിക്കാൻ സമഗ്രമായ പദ്ധതികളാണ് ആവശ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിൽ തീരദേശ പാതയുടെ നിർമാണത്തിൽ അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. നിലവിലുള്ള ദേശീയ പാത തന്നെ തീരദേശ പാതയാണ്. അതിനപ്പുറം മറ്റൊരു പാതയുടെ ആവശ്യമില്ലെന്നും ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള നടപടിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.