സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശിച്ച പിതാവ് സാംസൺ വിശ്വനാഥിനും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനുമെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മൂന്ന് വർഷത്തേക്ക് വിലക്കി. സഞ്ജു സാംസണിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിൽ കെസിഎയെ വിമർശിച്ചതിനാലാണ് നടപടി. ശ്രീശാന്ത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയതെന്ന് കെസിഎ ആരോപിച്ചു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
സഞ്ജു സാംസണിന്റെ പിതാവിനെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും കെസിഎ തീരുമാനമെടുത്തു. കെസിഎക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് തീരുമാനം. നേരത്തെ സഞ്ജു സാംസണെ ശ്രീശാന്ത് പിന്തുണച്ച് രംഗത്തെത്തിയതിൽ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സഞ്ജു സാംസണെ ചാമ്പ്യന്‍ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനം കെസിഎയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. കെസിഎയുടെ ഇടപെടല്‍ മൂലമാണ് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ കെസിഎ ഈ ആരോപണത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്.
ALSO READ: പിർ പിൻജാൽ മലനിരകളിലുൾപ്പെടെ ഭീകരർക്കായി തെരച്ചിൽ; സ്ലീപ്പർ സെല്ലുകൾക്കായി എൻഐഎ റെയ്ഡ് തുടരുന്നു
സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് ശ്രീശാന്ത് പിന്തുണയുമായി രംഗത്തെത്തിയത്. സഞ്ജു ഒരു രാജ്യാന്തര താരമാണ്. അദ്ദേഹത്തെ ക്രൂശിക്കരുത് എന്ന തരത്തിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.