ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഏപ്രിൽ 15 ന് ഇഡിയോട് വിശദീകരണം തേടിയിരുന്നു. കേസിൽ കെജ്‌രിവാളിൻ്റെ അറസ്റ്റിനെ ഹൈക്കോടതി ശരിവെച്ചിരുന്നു. അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 21 നാണ് ഡൽഹി മുഖ്യമന്ത്രി അരവിവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൻ്റ വാദത്തിനിടെയാണ് കെജ്‌രിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യംനൽകിയത്. കഴിഞ്ഞ മേയ്ൽ കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജരിവാളിൻ്റെ വാദം.
കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവാളിൻ്റെ ആവശ്യം. റിമാന്‍ഡില്‍ കഴിയുന്ന തനിക്ക് നിയമപരമായ സാധുതകതള്‍ തേടുന്നതിനായി അഭിഭാഷകരുമായി കൂടുതല്‍ കൂടികാഴ്ച നടത്തണമെന്നാവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയില്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യത്തുടനീളം വിവിധ വിഷയങ്ങളിലായി 35 കേസുകള്‍ നേരിടുന്നുണ്ടെന്നും അതിനാല്‍ അഭിഭാഷകരെ കാണണമെന്നുമാണ് കെജ്‌രിവാളിൻ്റെ ആവശ്യം. ഹര്‍ജിയില്‍ ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ തിഹാര്‍ ജയിലധിക്യതരോടും ഇ ഡിയോടും നിലപാട് തേടിയിരുന്നു. കേസ് അടുത്ത ജൂലൈ 15ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. നിലവില്‍ കെജ്‌രിവാളിന് തൻ്റെ അഭിഭാഷക സംഘവുമായി ആഴ്ച്ചയില്‍ രണ്ട് കൂടിക്കാഴ്ചകള്‍ നടത്താന്‍ അനുവദം നല്‍കിയിരുന്നു.