NEWSROOM

മുഹമ്മദൻസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് പകരക്കാരനായി എത്തിയ ക്വാമി പെപ്രയുടെ ഗോളിലാണ്‌ ഒപ്പമെത്തിയത്‌

Author : ന്യൂസ് ഡെസ്ക്

ഐഎസ്‌എല്ലിൽ മുഹമ്മദൻസിനെ തകർത്ത്‌ വിജയം കരസ്ഥമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്.സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ തകർപ്പൻ ജയം. ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് പകരക്കാരനായി എത്തിയ ക്വാമി പെപ്രയുടെ ഗോളിലാണ്‌ ഒപ്പമെത്തിയത്‌. പിന്നാലെ ഹെസ്യൂസ്‌ ഹിമിനെസിൻ്റെ ഹെഡറിലൂടെ വിജയ ഗോളും നേടി.

സീസണിലെ രണ്ടാം ജയമാണ് ഇതോടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഐഎസ്‌എലിൽ ആദ്യമായാണ്‌ ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കരസ്ഥമാക്കുന്നത്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 25ന്‌ ബംഗളൂരു എഫ്‌സിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത എതിരാളി. കൊച്ചിയിലാണ്‌ കളി.

SCROLL FOR NEXT