NEWSROOM

സിപിഐഎം 24 ാം പാർട്ടി കോൺഗ്രസ്; മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിൽ

കുടുംബ സമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയത്. തമിഴ്നാട് സർക്കാരിൻ്റെ അതിഥിയായ മുഖ്യമന്ത്രിക്ക് പൊലീസിൻ്റെ ഗാർഡ് ഓഫ് ഓണർ.സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എം.പി സു.വെങ്കിടേശന്‍ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്വീകരണം.

Author : ന്യൂസ് ഡെസ്ക്

24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിൽ. മധുര മാരിയറ്റ് ഹോട്ടൽ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒൻപത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

തമിഴ് വിപ്ലവ ഭൂമിയില്‍ സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകും. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. ദീപശിഖാ ജാഥകള്‍ വൈകുന്നേരം സമ്മേളന നഗരിയില്‍ സംഗമിക്കുന്നതോടെ 6 ദിവസം നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസിന് തുടക്കമാകും.

കുടുംബ സമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയത്. തമിഴ്നാട് സർക്കാരിൻ്റെ അതിഥിയായ മുഖ്യമന്ത്രിക്ക് പൊലീസിൻ്റെ ഗാർഡ് ഓഫ് ഓണർ.സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എം.പി സു.വെങ്കിടേശന്‍ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്വീകരണം.

പാർട്ടി കോൺഗ്രസ് സമാപിക്കുന്ന ഏപ്രിൽ ആറു വരെ വരെ മാരിയറ്റ് ഹോട്ടലാകും മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ്. ഭരണപരമായ കാര്യങ്ങളും ഫയലുകളും മുഖ്യമന്ത്രി ഇവിടെനിന്ന് പരിശോധിക്കും. സിപിഐഎമ്മിൻ്റെ മന്ത്രിമാരിൽ വീണ ജോർജും വി.അബ്ദുറഹിമാനും ഒഴികെയുള്ള ഒമ്പത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

SCROLL FOR NEXT