NEWSROOM

"അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവ്"; നവകേരളം കെട്ടിപ്പടുക്കാൻ മന്നത്ത് പത്മനാഭന്റെ ഓർമകൾ കരുത്താകട്ടെ: മുഖ്യമന്ത്രി

വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മന്നത്ത് പത്മനാഭൻ

Author : ന്യൂസ് ഡെസ്ക്

നവകേരളം കെട്ടിപ്പടുക്കാൻ മന്നത്ത് പത്മനാഭന്റെ ഓർമകൾ കരുത്താകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "സാമൂഹിക പരിഷ്കർത്താവും എൻഎസ്എസിന്റെ സ്ഥാപകനേതാവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണിന്ന്. കേരളത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങളുടെ മുൻനിരയിലെ നേതൃസാന്നിധ്യമായിരുന്നു അദ്ദേഹം", മുഖ്യമന്ത്രി പറഞ്ഞു. 

വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലെ സജീവസാന്നിധ്യമായിരുന്ന മന്നത്ത് പത്മനാഭൻ. അദ്ദേഹത്തിൻ്റെ ഓർമകൾ കൂടുതൽ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ നിലനിൽക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

SCROLL FOR NEXT