NEWSROOM

ശാസ്ത്ര മുന്നേറ്റത്തിനായുള്ള ഇടപെടൽ നടത്തിയിട്ടും സമൂഹത്തിൽ നരബലി പോലുള്ള അന്ധവിശ്വാസം പെരുകുന്നു: മുഖ്യമന്ത്രി

ശാസ്ത്രത്തിൻ്റെ ജനകീയവത്കരണമാണ് സയൻ്റിഫിക്ക് ടെമ്പർ ഉയർത്താനാവശ്യം. ശാസ്ത്രത്തിൻ്റെ ജനകീയവത്കരണമാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ശാസ്ത്ര മുന്നേറ്റത്തിനായുള്ള ഇടപെടൽ നടത്തിയിട്ടും സമൂഹത്തിൽ നരബലി പോലുള്ള അന്ധവിശ്വാസം പെരുകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിൻ്റെ ജനകീയ വത്കരണമാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സയൻസ് ആൻ്റ് ടെക്നോളജിക്ക് കീഴിൽ വരുന്ന കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"ശാസ്ത്രത്തിൻ്റെ ജനകീയവത്കരണമാണ് സയൻ്റിഫിക്ക് ടെമ്പർ ഉയർത്താനാവശ്യം. ശാസ്ത്രത്തിൻ്റെ ജനകീയവത്കരണമാണ് കാലം ആവശ്യപ്പെടുന്നത്", മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര അവബോധം വളർത്തുന്ന പരിപാടി സംപ്രേക്ഷണം ചെയ്യാൻ ഇന്ന് ഇന്ത്യയിലെ എത്ര മാധ്യമങ്ങൾക്ക് കഴിയും എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT