NEWSROOM

സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ പറന്നുയരാനൊരുങ്ങുന്നു; ആദ്യ സർവീസ് തിങ്കളാഴ്ച കൊച്ചി കായലിൽ നിന്നും

ആന്ധ്രാ പ്രദേശിൽ നിന്നെത്തുന്ന ആംഫീബിയസ് എയർക്രാഫ്റ്റ് നാളെ ഉച്ചയോടെ കൊച്ചിയിലെത്തും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ പറന്നുയരാനൊരുങ്ങുന്നു. ഇടുക്കി – കൊച്ചി റൂട്ടിലാണ് സീ പ്ലെയിൻ സർവ്വീസ്. ആദ്യ സർവീസ് തിങ്കളാഴ്ച രാവിലെ കൊച്ചി കായലിൽ നിന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഫ്ലാഗ് ഓഫ്‌ ചെയ്യും. ആന്ധ്രാ പ്രദേശിൽ നിന്നെത്തുന്ന ആംഫീബിയസ് എയർക്രാഫ്റ്റ് നാളെ ഉച്ചയോടെ കൊച്ചിയിലെത്തും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ ഒന്‍പത് പേരെ വഹിക്കാവുന്ന വിമാനമാണിത്.

Also Read: ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

സീ പ്ലെയി൯ പരീക്ഷണ പറക്കലിനെ തുടർന്ന് കൊച്ചിയിൽ നാളെ ബോട്ടുകൾക്ക് ക൪ശന നിയന്ത്രണമുണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും തിങ്കളാഴ്ച രാവിലെ 9 മുതൽ 11 മണി വരെയുമാണ് ബോട്ടുകൾക്ക് നിയന്ത്രണം. മത്സ്യബന്ധന ബോട്ടുകൾ , ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈ൯ ഡ്രൈവ്, ഗോശ്രീ പാലം, ബോൾഗാട്ടി, വല്ലാ൪പാടം, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റിന്‍റെ ടാങ്ക൪ ബെ൪ത്ത് മേഖലകളിലാണ് നിയന്ത്രണം. ഡ്രോൺ പറത്തുന്നതിനും അനുവാദമില്ല.

SCROLL FOR NEXT