NEWSROOM

വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ 'മിഷൻ FFW' അവതരിപ്പിച്ച് വനം വകുപ്പ്

വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് 'മിഷൻ FFW'. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു

Author : ന്യൂസ് ഡെസ്ക്


ഭക്ഷണവും വെള്ളവും കുറവായത് കൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നതെന്നും ജലലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് 'മിഷൻ FFW'. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.



പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരി 10ന് മുൻപ് ആരംഭിക്കും. ഇതിൻ്റെ ഭാഗമായി വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുചീകരിക്കും. യൂക്കാലി പോലുള്ള മരങ്ങൾ വെട്ടിനീക്കുമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT